കൂപ്പണ്‍ വിതരണോദ്ഘാടനം

Saturday 12 August 2017 8:29 pm IST

കോഴഞ്ചേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വഴിപാട് വള്ളസദ്യ കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്തു. പുന്നംതോട്ടം വിജയലക്ഷ്മി ഭവനില്‍ പങ്കജാക്ഷിയമ്മ നല്‍കിയ 25000 രൂപ പള്ളിയോടസേവാ സംഘം പ്രസിഡന്റ് ഡോ.കെ.ജി. ശശിധരന്‍ പിള്ള ക്ഷേത്രസന്നിധിയില്‍ ഏറ്റുവാങ്ങി. സെപ്റ്റംബര്‍ 12ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ പാചക വിദഗ്ദ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് തയ്യാറാക്കുന്നത്. അഷ്ടമി രോഹിണി വള്ളസദ്യ വഴിപാടായി നടത്താന്‍ ആയിരം രൂപ മുതല്‍ 15000 രൂപ വരെയുള്ള കൂപ്പണുകള്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പള്ളിയോട സേവാ സംഘം ഓഫീസില്‍ നിന്നും ലഭ്യമാണ്. വിവരങ്ങള്‍ക്ക് ഫോണ്‍-8281113010.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.