പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിച്ച് പെന്‍ഷന്‍പ്രായം 60 ആക്കണം: എന്‍ജിഒ സംഘ്

Saturday 12 August 2017 8:32 pm IST

ആലത്തൂര്‍:പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കാതെ ഇടത് സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ചതായി കേരള എന്‍ജിഒ സംഘ് 39-ാം ജില്ല സമ്മേളനം കുറ്റപ്പെടുത്തി. കേരളത്തില്‍മാത്രം പെന്‍ഷന്‍പ്രായം 60 ആക്കാത്തത് വിവേചനമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. സംസ്ഥാന വൈസ് പ്രസിഡന്റെ് എം.കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.കെ.വാസുദേവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.സുരേഷ്, ബിഎംഎസ് ജില്ല പ്രസിഡന്റെ് ടി.എം.നാരായണന്‍, എന്‍ടിയു ജില്ല പ്രസിഡന്റെ് വേണു ആലത്തൂര്‍, പെന്‍ഷണേഴ്‌സ് സംഘ് ജില്ല പ്രസിഡന്റെ് കെ.നാരായണന്‍, സ്വാഗത സംഘം അധ്യക്ഷന്‍ പി.എം.സുന്ദരന്‍, പി.കൃഷ്ണകുമാര്‍, കെജിഒസംഘ് ജില്ല പ്രസിഡന്റെ് പി.എന്‍.സുധാകരന്‍, ഗിരിപ്രകാശ്, ആര്‍.ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം ഫെറ്റോ ജില്ല പ്രസിഡന്റെ് മധുസൂദനന്‍ പിള്ളയും വനിത സമ്മേളനം വനിത വിഭാഗം സംസ്ഥാന പ്രസിഡന്റെ് ഷീജാകുമാരിയും സമാപന സമ്മേളനം ജിഇഎന്‍സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി പട്ടണത്തില്‍ പ്രകടനവും നടന്നു. ഭാരവാഹികളായി എം.കെ.വാസുദേവന്‍ (പ്രസിഡന്റ്), കെ.ശരവണന്‍, വി.എം.ബാലകൃഷ്ണന്‍, എസ്.വില്‍സദാസ് (വൈ.പ്രസിഡന്റ്), മുരളി കേനാത്ത് (ജനറല്‍ സെക്രട്ടറി), വി.കൃഷ്ണകുമാര്‍, മുരളിപ്രകാശ്, പരശുരാമന്‍ (സെക്രട്ടറി), മണികണ്ഠന്‍, എം.ബി.രാജേഷ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.