ബിജെപി മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

Saturday 12 August 2017 8:32 pm IST

കൂറ്റനാട്:ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി വര്‍ഷ ആഘോഷ പരിപാടികളുടെ ഭാഗമായി ബിജെപി തൃത്താല നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തണ്ണീര്‍ക്കോട് കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്നു. ജില്ല വൈസ് പ്രസിഡന്റ് വി.ബി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി ദിവാകരന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗണ്‍സില്‍ അംഗം പരമേശ്വരന്‍ മാസ്റ്റര്‍ , മണ്ഡലം ജന.സെക്രട്ടറി ദിനേശന്‍ എറവക്കാട്, ഒ.എസ്.ഉണ്ണികൃഷ്ണന്‍, നാരായണന്‍കുട്ടി, രതീഷ് എന്നിവര്‍ സംസാരിച്ചു.