സിപിഎം ഇരട്ടത്താപ്പ് അനുവദിക്കില്ല: ശോഭാ സുരേന്ദ്രന്‍

Saturday 12 August 2017 10:56 pm IST

മയ്യഴി: സമവായ ചര്‍ച്ച ഒരു ഭാഗത്തും വെട്ടുകത്തി രാഷ്ട്രീയം മറുഭാഗത്തുമുള്ള സിപിഎമ്മിന്റെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. മാഹി നഗരസഭാ മൈതാനിയില്‍ പുതുച്ചേരിയിലെ നോമിനേറ്റഡ് എംഎല്‍എമാര്‍ക്ക് ബിജെപി മാഹി മേഖലാ കമ്മറ്റി നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അറവ് മാടുകളെപ്പൊലെ കഴുത്ത് വെച്ച് കൊടുക്കാന്‍ ബിജെപി തയ്യാറല്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി മാത്രം ഭരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പിണറായിയെ സമ്മര്‍ദ്ദത്തിലാക്കുകയാണ് കോടിയേരി ബാലകൃഷ്ണന്റെ പരിപാടി. സമവായ ചര്‍ച്ചയിലെ ഉറപ്പുകള്‍ കോടിയേരി ലംഘിക്കുകയാണ്. ജയരാജന്റെ കലാപരിപാടിയാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് അരങ്ങേറിയതെന്നും അവര്‍ പറഞ്ഞു. പ്രസിഡണ്ട് സത്യന്‍ കുനിയില്‍ അധ്യക്ഷത വഹിച്ചു. നോമിനേറ്റഡ് എംഎല്‍എമാരായ വി.സ്വാമിനാഥന്‍, എസ്.ശെല്‍വഗണപതി, ടി.ആര്‍.ശങ്കര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ രവി ചന്ദ്രന്‍, തങ്കവിക്രമന്‍, വി.പി.സുരേന്ദ്രന്‍ മാസ്റ്റര്‍, ബദറുദ്ദീന്‍, പി.ദാമോധരന്‍, കെ.പി.മനോജ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.