തൃശൂര്‍: തൃശൂര്‍ ജില്ലാ ആം റസ്ലിങ് അസോസിയേഷനും കൊടകര ഡ്രീം സ്റ്റൈല്‍ ഫിറ്റ്നസ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന പുരുഷ-വനിത- ജൂനിയര്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് ബി.ഡി. ദേവസ്സി എംഎല്‍എ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രസാദനുമായി പഞ്ചഗുസ്തി പിടിച്ച് ഉദ്ഘാടനം ചെയ്തു. കേരള ആം റസ്ലിങ്ങ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു.
കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രസാദന്‍ മുഖ്യാതിഥി ആയിരുന്നു. ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയ തൃശ്ശൂര്‍ ജില്ലയിലെ താരങ്ങളെ കേരള ആം റസ്ലിങ്ങ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ജോജി പുളൂര് ഉപഹാരം നല്കി ആദരിച്ചു. തൃശ്ശൂര്‍ ജില്ലാ ആംറസ്ലിങ്ങ് അസോസിയേഷന് ജില്ല പ്രസിഡന്റ് അഡ്വ. വി. ജോഷി ഫ്രാന്‍സീസ്, സെക്രട്ടറി എം.ഡി. റാഫേല്‍, ഡാര്‍ലി പോള്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി.വി. പ്രജിത്ത്, സുകുമാരന്‍ കോടിയത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: