ശില്‍പ്പശാല

Saturday 12 August 2017 8:55 pm IST

കൊച്ചി: ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള കാഴ്ച്ച പരിമിതിയുള്ള വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കായി കാഴ്ച്ച പരിമിതിയുള്ള പെണ്‍കുട്ടികളെ സ്‌പോര്‍ട്ട്‌സിലൂടെ ശാക്തീകരിക്കുക എന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. കൊച്ചി ലേ മെറീഡിയന്‍ ഹോട്ടലില്‍ നടന്ന ശില്‍പ്പശാല ലേ മെരീഡിയന്‍ ഹോട്ടല്‍ ജനറല്‍ മാനേജര്‍ തേജസ് ജോസ് ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് രജനീഷ് ഹെന്‍ഡ്രി, ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള പ്രസിഡന്റ് അനില്‍ കുമാര്‍ കെ. ആര്‍, ലേ മെറിഡിയന്‍ ഹോട്ടല്‍ എച്ച് ആര്‍ ഡയറക്ടര്‍ സാംസണ്‍, എച്ച് ആര്‍ മാനേജര്‍ സുഗന്ധി, കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് യൂത്ത് പ്രസിഡന്റ് അനില്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.