ദോക് ലാ: ചൈനയ്ക്ക് ധാര്‍ഷ്ട്യം, ഇന്ത്യക്ക് പക്വത

Saturday 12 August 2017 8:59 pm IST

വാഷിങ്ടണ്‍: ദോക് ലാ വിഷയം ചൈന ധാര്‍ഷ്ട്യത്തോടെയാണു കാണുന്നതെങ്കില്‍ ഇന്ത്യ പക്വതയോടെയാണ് സമീപിക്കുന്നതെന്ന് യുഎസ് വിദഗ്ധര്‍. ഇന്ത്യ തന്ത്രപരമായാണ് അരുണാചലില്‍ സൈന്യത്തെ നിയോഗിച്ചത്. എന്നാല്‍, ചൈനീസ് നിലപാട് അങ്ങനെയല്ല.ചൈനയുടെ വിരട്ടലില്‍ ഭയക്കേണ്ടതില്ലെന്ന് ഇന്ത്യ, ഭൂട്ടാനെ അറിയിച്ചിരുന്നു. വിദേശ മന്ത്രി സുഷമ സ്വരാജ് ഭൂട്ടാന്‍ പ്രതിനിധി ദാംചോ ദോര്‍ജിയുമായി വിഷയം ചര്‍ച്ച ചെയ്തു. ബിംസ്റ്റെക്ക് രാജ്യങ്ങളുടെ കൂട്ടായ്മയിലും തര്‍ക്ക വിഷയമായി ദോക് ല ഇന്ത്യ പരാമര്‍ശിച്ചിട്ടില്ലെന്നും യുഎസ് പ്രതിരോധ വിദഗ്ധര്‍ അറിയിച്ചു. ഇന്ത്യയുടെ മികച്ച തന്ത്രമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.