ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Saturday 12 August 2017 9:27 pm IST

മാനന്തവാടി : കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. മാനന്തവാടി ഗവണ്‍മെന്റ് കോളേജ് അനുബന്ധ കെട്ടിടത്തിലെ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരായ എറണാകുളം സ്വദേശി ഫെലിക്‌സ് (23), കൊല്ലം പത്തനാപുരം സ്വദേശി ജിതിന്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പായോട് വെച്ച് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. ഇരുവരേയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരുക്കേറ്റ ഫെലിക്‌സിനെ പിന്നീട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.