നെടുങ്കണ്ടം: എസ്.എഫ്.ഐ നേതാവായിരുന്ന അനീഷ് രാജന്റെ കൊലപാതകക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എന്‍. വിജയന് കീഴടങ്ങി. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വിജയന് കീഴടങ്ങിയത്.
കഴിഞ്ഞ ജൂണ്‍ 29 നാണ് വിജയന് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. ഇതേ തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോകുകയും ചെയ്തിരുന്നു. അനീഷ് രാജന് കുത്തേറ്റു വീണ സ്ഥലത്തിന് സമീപത്തെ കച്ചവടക്കാരനായ രാജുവിനെയാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്. അനീഷിനെ കുത്തിയത് കോണ്‍ഗ്രസുകാരാണെന്ന് പറയണമെന്നായിരുന്നു ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: