കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Saturday 12 August 2017 9:31 pm IST

മാനന്തവാടി: തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനക്കിടെ അഞ്ഞൂറ്ഗ്രാം കഞ്ചാവുമായി കുറ്റിയാടി, പേരാമ്പ്ര സ്വദേശികളായ രണ്ടുയുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. കുറ്റിയാടി ഇളയച്ചുകണ്ടിവീട്ടില്‍ ഇ.കെ.അജ്‌നാസ്(28), പേരാമ്പ്ര താഴെപീടികവീട്ടില്‍ ഹഫീസ്മജീദ് അബ്ദുള്ള(26) എന്നിവരാണ് പിടിയിലായത്. മൈസൂരില്‍നിന്നും വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ഡസ്റ്റര്‍ കാറിന്റെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എം.കൃഷ്ണന്‍കുട്ടി, പ്രിവന്റീവ് ഓഫിസര്‍ പി.എ.പ്രകാശന്‍, സിഇഒമാരായ പി.കൃഷ്ണന്‍കുട്ടി, കെ.ജോണി, പി.ഷാജി, അജേഷ് വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്.