സ്റ്റാര്‍ട്ടിങ് സംവിധാനം പൊളിഞ്ഞു; ലക്ഷങ്ങള്‍ പാഴായി

Saturday 12 August 2017 9:35 pm IST

ആലപ്പുഴ: ഇത്തവണത്തെ നെഹ്‌റുട്രോഫി ജലോത്സവത്തിലെ മേന്മയായി ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘാടകരും ഒരുപോലെ കൊട്ടിഘോഷിച്ചതായിരുന്നു ആധുനിക സ്റ്റാര്‍ട്ടിങ് സംവിധാനം. ഒടുവില്‍ ഇത് ജലോത്സവത്തിനാകെ ബാദ്ധ്യതയായി മാറി. വള്ളംകളിയുടെ നിറം കെടുത്തിയതില്‍ സ്റ്റാര്‍ട്ടിങ് സംവിധാനത്തിനായിരുന്നു മുഖ്യപങ്ക്. 15ലക്ഷം രൂപ മുടക്കി സ്വ കാര്യ ഏജന്‍സി സ്ഥാപിച്ച സംവിധാനമാണ് കുറ്റമറ്റ രീതിയില്‍ നടത്താന്‍ കഴിയാതെ പോയത്. ചുണ്ടന്‍ വള്ളങ്ങളുടെ ആദ്യ രണ്ടു ഹീറ്റ്‌സ് മത്സരങ്ങള്‍ മാത്രമാണ് കാര്യമായ പരാതികള്‍ക്കിട നല്‍കാതെ നടത്താന്‍ കഴിഞ്ഞത്. ബാക്കി മത്സരങ്ങളെല്ലാം സ്റ്റാര്‍ട്ടിങ് സംവിധാനത്തിന്റെ പാളിച്ച മൂലം വൈകി.