കടലില്‍ വള്ളം തകര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടം

Saturday 12 August 2017 9:36 pm IST

  അമ്പലപ്പുഴ: നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളം തകര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടം. പുറക്കാട് തോട്ടപ്പള്ളി പാഡ്യന്‍ പറമ്പില്‍ സുനിലിന്റെ ഫൈബര്‍ വള്ളമാണ് തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം. മത്സ്യബന്ധനത്തിന് ശേഷം തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറില്‍ നങ്കൂരമിട്ട വള്ളമാണ് തകര്‍ന്നത്. രാവിലെ വളളം കടലിലിറക്കാന്‍ എത്തിയപ്പോള്‍ വള്ളത്തിന്റെ മദ്ധ്യഭാഗം രണ്ടായി പിളര്‍ന്ന നിലയിലായിരുന്നു. വേലിയിറക്കത്തില്‍ തറയിലിടിച്ചാണ് തകര്‍ന്നതെന്ന് സുനില്‍ പറഞ്ഞു. പൂര്‍ണമായും തകര്‍ന്ന വള്ളം 25 ലക്ഷം രൂപക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സുനില്‍ വാങ്ങിയത്.