ആര്‍ത്തവ അവധി: പൊതുനിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

Saturday 12 August 2017 9:58 pm IST

തിരുവനന്തപുരം: തൊഴില്‍ മേഖലയിലെ വനിതകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്ന വിഷയത്തില്‍ എല്ലാവശങ്ങളെയും സംബന്ധിച്ച് പരിശോധന നടത്തി പൊതുനിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ആര്‍ത്തവമെന്നത് സ്ത്രീകളുടെ ജൈവികമായ സവിശേഷതയാണ്. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ പലവിധ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുവഭവിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് ഇപ്പോള്‍ പ്രസവാവധിയുണ്ട്. ഇതിന്റെ കാലയളവ് മുമ്പത്തേക്കാള്‍ ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. ചില മേഖലകളില്‍ ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സ്ഥിതിയാണ്. അതുപോലെ ആര്‍ത്തവ അവധിയേക്കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നുവരുന്നു. തെറ്റായവിശ്വാസങ്ങളുടെ ഭാഗമായി ആര്‍ത്തവകാലത്ത് സ്ത്രീകളെ എല്ലാ ജോലികളില്‍ നിന്നും പൊതുയിടങ്ങളില്‍ നിന്നും അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തിയിരുന്ന സാഹചര്യം ചില വിഭാഗങ്ങളില്‍ ഉണ്ടായിരുന്നു. ഇന്നും അത്പൂര്‍ണമായി അവസാനിച്ചുവെന്ന് പറയാന്‍ കഴിയില്ല. സ്ത്രീകളുടെ ജൈവികമായ സവിശേഷതകള്‍ കണക്കിലെടുത്ത് ആര്‍ത്തവ അവധിയെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ അതൊരു മാറ്റിനിര്‍ത്തലായി മാറാനും പാടില്ല. എല്ലാ സ്‌കൂളുകളിലും ഷീപാഡ് നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.