ആദര്‍ശപൂര്‍ണ്ണമായ പോരാട്ടത്തിന് ഹിന്ദു സമൂഹം തയ്യാറാകണം: കെ.പി. ശശികല

Saturday 12 August 2017 10:01 pm IST

മീനങ്ങാടിയില്‍ നടന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പഠന ശിബിരത്തിന്റെ സമാപനസഭയില്‍ കെ.പി. ശശികല സംസാരിക്കുന്നു

കല്‍പ്പറ്റ: ഹിന്ദുസമൂഹം ആദര്‍ശപൂര്‍ണ്ണമായ അന്തിമപോരാട്ടത്തിന് തയ്യാറകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. മണ്ണും ധനവും നഷ്ടപ്പെട്ടപ്പോള്‍ പോലും സംയമനം പാലിച്ച ധര്‍മ്മപക്ഷം, സ്ത്രീയെ അപമാനിച്ചിടത്തുനിന്നും ധര്‍മ്മയുദ്ധം ആരംഭിക്കുകയും ധര്‍മ്മം പുനഃസ്ഥാപിക്കുകയും ചെയ്തു.

ഇതേ അവസ്ഥ തന്നെയാണ് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്. മതേതര സംസ്ഥാനമെന്ന പേര് പുറംമൂടിയായി ഉണ്ടെങ്കിലും എറ്റവും കൂടുതല്‍ മതവ്രണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഇവിടെയാണ്. തീവ്രവാദികള്‍ക്ക് മാന്യത കിട്ടുന്ന ഓരേ ഒരു സംസ്ഥാനവും കേരളമാണ്.
കേരളത്തിലെ ഭരണാധികാരികള്‍ ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നു. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ഇവര്‍ക്കെതിരെ ഒരു നീക്കവും നടത്തില്ല.

എല്ലാവരും ജാഗരൂകരായിരിക്കണമെന്നും നിതാന്തശ്രദ്ധകൊണ്ടുമാത്രമേ ഇതിനെ നേരിടാന്‍ കഴിയൂവെന്നും ശശികല ടീച്ചര്‍ പറഞ്ഞു. വയനാട് മീനങ്ങാടിയില്‍ നടന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പഠന ശിബിരത്തിന്റെ സമാപനസഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഡോ. ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി നേതാക്കളായ ആര്‍.വി.ബാബു, സുശികുമാര്‍, വി.ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.