പറവൂര്‍: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബൈക്കേര്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 15ന് രാവിലെ 7 മണിക്ക് 300 പേര് പങ്കെടുക്കുന്ന സ്വാതന്ത്ര്യദിന സൈക്കിള്‍ റാലി നടത്തും. പറവൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന റാലി ഏഴു കിലോമീറ്റര്‍ സഞ്ചരിച്ച് ചെറായി ബീച്ചില്‍ അവസാനിക്കും. പങ്കെടുക്കുന്ന എല്ലാവര്ക്കും ജേഴ്സിയും പ്രഭാത ഭക്ഷണവും ക്ലബ്ബ് നല്‍കും. പ്രായപരിധി പത്ത് വയസ്സു മുതല്‍. വിവരങ്ങള്‍ക്ക് 9746419633, 9745183409.
കൊച്ചിയിലെ വടക്കന്‍ പറവൂരില്‍ 2015 മെയിലാണ് പറവൂര്‍ ബൈക്കേര്‍സ് ക്ലബിന്റെ(പിബിസി) പ്രവര്‍ത്തനം ആരംഭിക്കുന്നത്. 24 മാസത്തെ ചെറിയ കാലയളവിനുള്ളില്‍ തന്നെ കേരളത്തിലുടനീളവും മറ്റു ചില സംസ്ഥാനങ്ങളില്‍ നിന്നും ക്ലബിന് പിന്തുണ ലഭിച്ചു വരുന്നുണ്ട്.
ആരോഗ്യകരമായ ജീവിത രീതി കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ പ്രതിദിനം 20 മുതല്‍ 40 കിലോമീറ്റര്‍ വരെ ക്ലബ് സൈക്കിള്‍ സവാരി സംഘടിപ്പിക്കുന്നുണ്ട്. വ്യത്യസ്ത പശ്ചാത്തലത്തില്‍ നിന്നുള്ള വിവിധ പ്രായക്കാരാണ് ക്ലബിന്റെ അംഗങ്ങള്‍. വാരാന്ത്യത്തില്‍ 140 മുതല്‍ 200 കിലോമീറ്റര്‍ വരെ സൈക്കിളില്‍ സവാരി നടത്തുന്നതിന്റെ നേട്ടങ്ങള്‍ ക്ലബ് അംഗങ്ങള്‍ തന്നെ വിവരിക്കുന്നു. സൈക്കിള്‍ സവാരിക്കായി ജീവിതം ഉഴിഞ്ഞു വച്ചവരാണ് പിബിസിയിലെ ക്ലബ് അംഗങ്ങള്‍.
ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ മത്സരം നടത്തി പരിചയമുള്ള ക്ലബിന് നിരവധി പ്രഗത്ഭരായ സൈക്കിള്‍ സവാരിക്കാരുടെ പ്രോത്സാഹനവും ലഭിച്ചിട്ടുണ്ട്. ഒരു ബോധവത്ക്കരണത്തിന്റെ ഭാഗമായി പറവൂര്‍ നഗരത്തിന്റെ അഞ്ച് കിലോമീറ്റര്‍ പ്രദേശത്ത് നടത്തിയ സൈക്കിള്‍ സവാരി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 150 സൈക്കിള്‍ സവാരിക്കാരാണ് ഇതില്‍ പങ്കെടുത്തത്.
ക്ലബിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ റാലി ജൂണ്‍ 17ന് ചീയപാറയില്‍ വച്ചാണ് നടന്നത്. കൂടാതെ നിരവധി സ്ഥങ്ങളിലും ക്ലബ് റാലികള്‍ സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: