സി.ബി. സോമന് സ്മരണാഞ്ജലി അര്‍പ്പിച്ചു

Saturday 12 August 2017 10:42 pm IST

തിരുനക്കര എന്‍എസ്എസ് യൂണിയന്‍ ഹാളില്‍ നടന്ന ജന്മഭൂമി കോട്ടയം യൂണിറ്റ് മാനേജര്‍ സി.ബി. സോമന്‍ അനുസ്മരണ സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തുന്നു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, വി. സദാശിവന്‍, ടി.എന്‍. നളിനാക്ഷന്‍, കെ.പി. സുരേഷ്, എം.എസ്. പത്മനാഭന്‍, എം.എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ സമീപം

കോട്ടയം: താന്‍ വിശ്വസിച്ചുപോന്ന പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച മുന്നണിപ്പോരാളിയെയാണ് ജന്മഭൂമി യൂണിറ്റ് മാനേജര്‍ സി.ബി. സോമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി. ഹരിദാസ് പറഞ്ഞു. സംഘപരിവാര്‍ പ്രവര്‍ത്തകരും ജന്മഭൂമി കോട്ടയം യൂണിറ്റും സംയുക്തമായി തിരുനക്കര എന്‍എസ്എസ് യൂണിയന്‍ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വന്തം ജീവിതത്തിലെ നിരവധി പ്രയാസങ്ങള്‍ക്കും പരാധീനതകള്‍ക്കും നടുവില്‍നിന്ന് പ്രസ്ഥാനത്തിനുവേണ്ടി ആത്മാര്‍ത്ഥതയോടെയുള്ള പ്രവര്‍ത്തനമാണ് അദ്ദേഹം നല്‍കിയതെന്നും ഹരിദാസ് പറഞ്ഞു.മിതഭാഷിയും കര്‍ത്തവ്യനിരതനുമായിരുന്ന അദ്ദേഹം ജന്മഭൂമിയുടെ വളര്‍ച്ചയില്‍ നിസ്തുല സേവനം അനുഷ്ഠിച്ചതായി ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹും ജന്മഭൂമി മാനേജിങ് ഡയറക്ടറുമായ എം. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ജന്മഭൂമി കോട്ടയം എഡിഷന്‍ പ്രസാധകന്‍ വി. സദാശിവന്‍ അധ്യക്ഷനായിരുന്നു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന്‍, ടി.എന്‍. നളിനാക്ഷന്‍ (ബിഎംഎസ്), കെ.പി. സുരേഷ് (ബിജെപി), കെ.എന്‍. സജികുമാര്‍ (ബാലഗോകുലം), എം.എന്‍. ബാലകൃഷ്ണന്‍ (ഭാരത് ഹയറിംഗ് സര്‍വ്വീസ്), എം.വി. ഉണ്ണികൃഷ്ണന്‍, എ.സി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാര്‍, വിഭാഗ് പ്രാചാരക് ശ്രീജിത്ത്, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ. ബി. ശ്രീകുമാര്‍ തുടങ്ങിയവരും സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.