കൊച്ചി: ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗണേശോത്സവത്തിന്റെ ഭാഗമായി നല്കുന്ന ഗണേശഭക്ത പുരസ്ക്കാരത്തിന് ജയലക്ഷ്മി സില്‍ക്സ് മാനേജിങ് പാര്‍ട്ണര്‍ നാരായണ കമ്മത്ത് അര്‍ഹനായി. 15000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്ക്കാരം.
ആഗസ്റ്റ് 25 ന് എറണാകുളം ശിവക്ഷേത്ര മൈതാനിയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പുരസ്ക്കാരം സമ്മാനിക്കുമെന്ന് ഗണേശോത്സവ ട്രസ്റ്റ് പ്രസിഡണ്ട് കെ.പി.ശിവദാസ്, സെക്രട്ടറി ടി ആര് ദേവന്, ആഘോഷകമ്മിറ്റി ചെയര്മാന് പി.രാജേന്ദ്രപ്രസാദ് എന്നിവര്‍ അറിയിച്ചു.
ഈ വര്‍ഷത്തെ ഗണേശോത്സവം ആഗസ്റ്റ് 20 മുതല്‍ 26 വരെ എറണാകുളം ശിവക്ഷേത്രാങ്കണത്തില്‍ നടക്കും. ആഗസ്റ്റ് 20 ന് ഗണേശ ദര്‍ശനോത്സവം ആരംഭിക്കും.ആറ് ദിവസം നീളുന്ന രാജ്യാന്തര നൃത്തോത്സവത്തിനും അന്ന് തുടക്കമാകും. 23 ന് ഗണേശോത്സവ പ്രതിഷ്ഠ നടക്കും. 25 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഗണേശോത്സവ ട്രസ്റ്റ് പുരസ്കാരവും ഗണേശ നാട്യ പുരസ്കാരവും വിതരണം ചെയ്യും. 26 ന് വൈകിട്ട് ഗണേശോത്സവ ഘോഷയാത്രയും പുതുവൈപ്പില്‍ മഹാനിമഞ്ജനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: