കശ്മീരില്‍ ഭീകരാക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

Sunday 13 August 2017 8:30 am IST

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയന്‍ ജില്ലയിലുണ്ടായ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ക്യാപ്റ്റനുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനോടകം മൂന്ന് ഭീകരരെ പിടികൂടിയിട്ടുണ്ട്. ജില്ലയിലെ സൈനാപോര മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്. ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രദേശത്തേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റ സൈനികരെ 92 ബെയ്‌സ് ആര്‍മ്മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.