ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍: മൂന്ന് മരണം

Sunday 13 August 2017 9:05 am IST

പിതോറാഗഡ്: ഉത്തരാഖണ്ഡിലെ പിതോറാഗഡില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു പേരടങ്ങുന്ന കുടുംബം കെട്ടിടാവശിഷടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുകയാണ്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഡെറാഡൂണിലും ഋഷികേശിലും മഴ തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.