ഇന്തോനേഷ്യയില്‍ ഭൂചലനം; ആളപായമില്ല

Sunday 13 August 2017 11:14 am IST

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ശക്തമായ ഭൂചലനം. ഞായറാഴ്ച രാവിലെയുണ്ടായ ഭൂചലനത്തില്‍ 6.4 തീവ്രത രേഖപ്പെടുത്തി. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് സുമാനി ഭീഷണിയില്ലെന്ന് ഇന്തോനേഷ്യയിലെ കാലാവസ്ഥ ശാസ്ത്രഞ്ജര്‍ പറഞ്ഞു. എന്നാല്‍ ഭൂചലനത്തെ തുടര്‍ന്ന് ആള്‍ക്കാര്‍ വീട് വിട്ടോടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലനം ഉണ്ടായ മേഖലകളില്‍ അപകടങ്ങളോ മരണങ്ങളോ ഉണ്ടോയെന്നുള്ള പരിശോധന നടന്നു വരികയാണ്. ഭൂചലനം ആദ്യ സെക്കന്റുകളില്‍ ശക്തമായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 2016 ഡിസംബറില്‍ ഇന്തോനേഷ്യയിലുണ്ടായ ഭൂചലത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.