ശൂരനാട് വീണ്ടും മോഷണം: അഞ്ചര പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

Sunday 13 August 2017 11:21 am IST

കുന്നത്തൂര്‍: ഒരിടവേളയ്ക്ക് ശേഷം ശൂരനാട്ട് വീണ്ടും മോഷണം. കഴിഞ്ഞ ദിവസം രാത്രി ശൂരനാട് വടക്ക് ഒരിടത്ത് മോഷണം നടക്കുകയും മൂന്ന് വീടുകളില്‍ മോഷണ ശ്രമവും നടന്നു. നമ്പീത്തറ പുത്തന്‍ വീട്ടില്‍ ആര്‍.റ്റി. ഉണ്ണിത്താന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണം കവര്‍ന്നത്.ഇദ്ദേഹത്തിന്റെ ഭാര്യ, മകള്‍, ചെറുമകള്‍ എന്നിവര്‍ ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടമായത്. വീടിന്റെ പിന്‍ വാതിലിന്റെ കുറ്റി പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. സ്വര്‍ണ്ണാഭരണങ്ങള്‍ മുറിച്ചാണ് എടുത്തിരിക്കുന്നത്. ഒരേ മുറിയില്‍ ഉറങ്ങിയവരുടെ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടമായത്. മോഷണത്തിനിടയില്‍ വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. ശൂരനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.