തലശ്ശേരി:പ്രതിരോധ സേനയില്‍ ചേരാന്‍ താല്പര്യമുള്ള അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് ബ്രണ്ണന്‍ കോളേജ് എക്സ് എന്‍സിസി അസോസിയേഷന് (ബ്രെക്സ) സൗജന്യമായി പരിശീലനം നല്കുന്നു. വരുന്ന ഒക്ടോബര്‍ 23 മുതല്‍ കോഴിക്കോട് നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന പതിനേഴര വയസിനും 23 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രവേശനം നല്‍കും. താല്പര്യമുള്ളവര് ഈ മാസം 19 ന് ശനിയാഴ്ച രാവിലെ 7.30 ന് തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തില്‍ എസ്എസ്എല്‍സി പകര്‍പ്പ്, ഓടുവാന്‍ ആവശ്യമായ ഡ്രസ് എന്നിവ സഹിതം എത്തണം കായിക ക്ഷമതാ പരീക്ഷ പാസ്സായവര്‍ക്ക് പിന്നീട് രണ്ട് മാസക്കാലം എഴുത്ത് പരീക്ഷയുടെ ക്ലാസുകളും നല്‍കും.കഴിഞ്ഞ 16 ബാച്ചുകളിലായി 956 പേര്‍ക്ക് ബ്രെക്സ വഴി പ്രതിരോധ സേനകളില്‍ ജോലി ലഭിച്ചതായി സിക്രട്ടറി മേജര്‍ പി.ഗോവിന്ദന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: