പാനൂര്‍:എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധിച്ച് പാനൂര്‍ നഗര്‍ പരിധിയില്‍ എബിവിപി ഇന്നു വിദ്യാഭ്യാസ ബന്ദ് നടത്തും. സമാധാന ചര്‍ച്ചകള്‍ക്കു ശേഷവും കോളേജുകളിലും സ്കൂളുകളിലും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിടുകയാണ്. കഴിഞ്ഞ ദിവസം ചൊക്ലി കോളേജിലും രാമവിലാസം ഹയര്‍സെക്കണ്ടറി സ്ക്കൂളിലും അക്രമം നടത്തി. ഇതു പ്രതിഷേധാര്‍ഹമാണെന്നും സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാത്ത എസ്എഫ്ഐ ഫാസിസത്തിനെതിരെ ഇന്നു വിദ്യാഭ്യാസ ബന്ദും രാവിലെ 10.30ന് പാനൂര്‍ ബസ്റ്റാന്‍ഡില്‍ ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് നഗര്പ്രമുഖ് മിഥുന്മോഹന് അറിയിച്ചു. എബിവിപി ദേശീയ നിര്‍വ്വാഹക സമിതി യംഗം കെ.വി.വരുണ്‍പ്രസാദ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: