ആലക്കോട്:ലോക ഗജദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരിലെ ആനപ്രേമി സംഘമായ പ്രസാദ് ഫാന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആലക്കോട് തടിക്കടവ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ആനയെ അറിയാന്‍ എന്ന പരിപാടി സംഘടിപ്പിച്ചു. ആനകളെക്കുറിച്ചും ആനകള്‍ക്കെതിരെ നടക്കുന്ന ക്രൂരതകളെക്കുറിച്ചും ആനകളെ സംരക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മനോജ് കാമനാട്ട് ക്ലാസെടുക്കുകയും കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. പരപാടി ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജെ.മാത്യു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ.കെ.ജയരാജന് മാസ്റ്റര്‍, ഫോറസ്റ്റ് സെക്ഷന്‍ ഒഫീസര്‍ കെ.വി.മനോജ് കുമാര്‍, റിട്ട ഡെപ്യൂട്ടി കലക്ടര്‍ മോഹനന് പൊന്നമ്പേത്ത്, എസ്.ബിജു, ജോഷി പുല്ലാട്ട്, ബിനു തോമസ്, രൂപേഷ് കാരക്കാട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: