ശ്രീകാര്യം: നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു. കാര്യവട്ടത്തിന് സമീപം പാങ്ങപ്പാറയില്‍ ഇന്നലെ രാവിലെ എട്ട് മണിയോടുകൂടിയായിരുന്നു അപകടം. വാഹനത്തില്‍ ഉണ്ടായിരുന്ന തൃപ്പൂണിത്തുറ സ്വദേശികളായ രാജേഷ് (32), ജിതിന് (22), വിഷ്ണു (20), അന്‍സര്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പെയിന്റിംഗ് തൊഴിലാളികളായ ഇവര്‍ പെയിന്റിംഗ് സാധനങ്ങളുമായി പോകുന്നതിനിടയിലായിരുന്നു അപകടം. അപകടത്തില്‍പ്പെട്ടവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: