കണ്ണൂര്‍:ജില്ലാ കവിമണ്ഡലം കണ്‍വീനറും സജീവ സാഹിത്യസാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന സി.പി.പി.നമ്പ്യാരുടെ കര്മ്മോന്മുഖമായ ഓര്‍മ്മകളുണര്‍ത്തി ജില്ലാതല സ്മൃതി സംഗമം സംഘടിപ്പിച്ചു. കണ്ണൂര്‍ കോളജ് ഓഫ് കോമേഴ്സ് ഹാളില്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് ഡയരക്ടര്‍ പള്ളിയറ ശീധരന്‍ ഉല്‍ഘാടനം ചെയ്തു. ഫോക് ലോര്‍ അക്കാദമി മുന്‍ ചെയര്മാന് പ്രൊഫ:ബി.മുഹമ്മദ് അഹമ്മദ് സി.പി.പി അനുസ്മരണ പ്രഭാഷണം നടത്തി. കവിമണ്ഡലം മേഖിലകണ്വീനര് പി.വി.മധുസൂദനന് കൂത്തുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. രാമകൃഷ്ണന് കണ്ണോം, ശങ്കരന് കോറോം, വെദിരമന വിഷ്ണു നമ്പൂതിരി, എ.വി.ചന്ദ്രന് ചെറുകുന്ന്, സി.പി.രഘൂത്തമന്, നാരായണന് ചെറുപഴശ്ശി, ചന്ദ്രന് പൊള്ളപ്പൊയില്‍, മലപ്പട്ടം ഗംഗാധരന്, ബാലകൃഷ്ണന് കാറമേല്‍, ലീന മാണിക്കോത്ത്, കോറോം ഉണ്ണിക്കൃഷ്ണന്, ശ്രീലത മധു, പി.വത്സലകുമാരി. സുജിത് കൂറ്റേരി, വിജയലക്ഷ്മി തുടങ്ങി നിരവധി കവികള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: