കണ്ണൂര്‍: അബുദാബി-ചൊവ്വ മുസ്സീം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് നടത്തി. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എസ്.ശഹീദ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത മുഖ്യാതിഥിയായിരുന്നു. സി.വിനോദ്, ഹാമിദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
കിണറില്‍ വീണ പശുവിനെ രക്ഷിച്ചു
പിലാത്തറ: ആറുകോല്‍ ആഴമുള്ള കിണറില്‍ വീണ പശുവിനെ ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കണ്ടോന്താറിലെ എം.വി.അശോകന്റെ പശുവാണ് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. പയ്യന്നൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സാണ് നാട്ടുകാരുടെ സഹായത്തോടെ നീണ്ട പരിശ്രമത്തിലൂടെ പശുവിനെ രക്ഷിച്ചത്.
ു
പ്രതികരിക്കാൻ ഇവിടെ എഴുതുക: