ആലപ്പുഴ: മഹാത്മാ അയ്യങ്കാളി ജയന്തി സമ്മേളനം 28ന് എല്ലാ മണ്ഡലങ്ങളിലും പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജിയുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ ഡി. പ്രദീപ്, മോര്‍ച്ച നേതാക്കളായ കെ. രമേശ്, മഹേന്ദ്രന്, ജി. രമേശ്, ഇ.ആര്. രാജേഷ്, ഗോപിദാസ്, രാജേഷ്, ശിവരാമന്, ഹരിദാസ്, സജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: