തുടയെല്ലു പൊട്ടിയ യുവാവ് സഹായം തേടുന്നു
Sunday 13 August 2017 7:13 pm IST
അമ്പലപ്പുഴ: അപകടത്തില്‍പ്പെട്ട് കാലിന്റെ തുടയെല്ലു പൊട്ടിയ യുവാവ് ചികിത്സാ സഹായം തേടുന്നു. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി പുത്തന്‍പുരക്കല്‍ വീട്ടില്‍ ഹക്കീം സുഹ്റാബീവി ദമ്പതികളുടെ മകന് ഷഫീക്കാ(26)ണ് സഹായം തേടുന്നത്. കഴിഞ്ഞ മാര്‍ച്ച് എട്ടിന് ഷഫീക്ക് ഓടിച്ചിരുന്ന ബൈക്കില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്നും തെറിച്ച് വീണ് വലതുകാലിന്റെ തുടയെല്ലിന് പൊട്ടലേല്ക്കുകയായിരുന്നു. ഇനി രണ്ടു ശസ്ത്രക്രികള്‍ ചെയ്താല്‍ മാത്രമെ യുവാവിന് പഴയനില വീണ്ടെടുക്കാന്‍ പറ്റൂ. സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക. അക്കൗണ്ട് നമ്പര്‍ 6709 6458542 എസ്ബിഐ പുറക്കാട് ശാഖ, ഫോണ്‍, 9961874233.