മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. മാനത്തുമംഗലം സ്വദേശി മാസിനാണ്(21) കൊല്ലപ്പെട്ടത്. കഴുത്തിനു പിന്നില്‍ വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാസിന് പിന്നീട് മരിക്കുകയായിരുന്നു.
എയര്ഗണ്ണില്നിന്നാവ് യുവാവിന് വെടിയേറ്റതെന്നാണു സൂചന. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് അധികൃതര്‍ വിവരം നല്‍കിയതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.
അതേസമയം യുവാവിനെ ആശുപത്രിയില്‍ എത്തിച്ചവര്‍ ആരെന്നു വ്യക്തമല്ല. രണ്ട് പേര് ചേര്‍ന്ന് സ്കൂട്ടറില്‍ പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ യുവാവിനെ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: