കാമുകിമാര്‍ കശ്മീര്‍ ഭീകരരുടെ ജീവനെടുക്കുന്നു

Sunday 13 August 2017 9:34 pm IST

ന്യൂദല്‍ഹി: ജിഹാദിനിടെ കൊല്ലപ്പെട്ടാല്‍ സ്വര്‍ഗത്തില്‍ സുന്ദരികളെ കിട്ടുമെന്ന ആഹ്വാനമാണ് ഇസ്ലാമിക ഭീകരരുടെ ആവേശം. കശ്മീര്‍ താഴ്‌വരയിലെ ഭീകരര്‍ക്ക് കാത്തിരിക്കാനുള്ള ക്ഷമയില്ല. ഒന്നിലേറെ കാമുകിമാരാണ് കശ്മീര്‍ ഭീകരര്‍ക്ക് താഴ്‌വരയിലുള്ളത്. കാമുകിമാരുടെ വീടുകളിലേക്കുള്ള സന്ദര്‍ശനമാണ് നിരവധി ഭീകരരെ വധിക്കാന്‍ സൈന്യത്തെ സഹായിച്ചത്. ചില സ്ത്രീകള്‍ സൈന്യത്തിന് വിവരം ചോര്‍ത്തി നല്‍കുന്നുമുണ്ട്. ലക്ഷ്‌കര്‍ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയിലെ പതിനഞ്ചോളം ഭീകരര്‍ക്ക് കാമുകിമാരുള്ളതായി സൈന്യം കണ്ടെത്തിയിരുന്നു. ഇതില്‍ എട്ട് ഭീകരരെ 2015 ഡിസംബര്‍ 26 മുതല്‍ 2017 ആഗസ്ത് അഞ്ചിനുള്ളില്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ഒരു ഭീകരന്‍ കീഴടങ്ങി. ഏതാനും ദിവസം മുന്‍പ് കൊല്ലപ്പെട്ട ലക്ഷ്‌കര്‍ ഇ ത്വയ്ബ കമാണ്ടര്‍ അബു ദുജാനക്കും വിനയായത് കാമുകിയാണെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിരവധി തവണ സൈന്യത്തെ കബളിപ്പിച്ച് രക്ഷപ്പെട്ട ദുജാനയെ കാമുകിയുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് വധിച്ചത്. സര്‍ക്കാര്‍ 15 ലക്ഷം രൂപ വിലയിട്ട ഭീകരനാണ് ദുജാന. ജൂലൈ ഒന്നിന് കൊല്ലപ്പെട്ട ബഷീര്‍ അഹമ്മദ് വാനി, കഴിഞ്ഞ വര്‍ഷം ജൂണില്‍ കൊല്ലപ്പെട്ട ജൂനൈജദ് അഹമ്മദ് മാട്ടൂ എന്നിവരെ കുടുക്കിയതും ഇതേ വഴി തന്നെ. ജനുവരി 15ന് കൊല്ലപ്പെട്ട അനന്ത്‌നാഗിലെ ഭീകരര്‍ ആദില്‍ അഹമ്മദ് റഷിക്ക് ശ്രീനഗറിലുള്ള വിവാഹിതയായ ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഒളിവില്‍ കഴിയാനും ഭീകരര്‍ കാമുകിമാരുടെ വീടുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഒറ്റയ്ക്കാണ് യാത്രയെന്നതിനാല്‍ സൈന്യത്തിന് നേരിടുക എളുപ്പമാണ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം സ്ത്രീകള്‍ ഭീകരരെക്കുറിച്ച് സൈന്യത്തിന് വിവരം നല്‍കാറുമുണ്ട്. ഐഎസ് ഭീകരരെപ്പോലെ കശ്മീരിലും സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. ഭീകരരെ പിന്തുണക്കുന്ന വീടുകളിലെ സ്ത്രീകളാണ് കൂടുതലും അതിക്രമത്തിന് ഇരയായിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.