ആലപ്പുഴ: രാജ്യത്തിന്റെ എഴുപത്തിയൊന്നാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ ജില്ലയൊരുങ്ങി. ജില്ലാതലത്തിലും ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തലത്തിലും ആഘോഷങ്ങള്‍ നടക്കും.
നാളെ രാവിലെ 8.30ന് ആലപ്പുഴ റിക്രിയേഷന്‍ മൈതാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മന്ത്രി ജി. സുധാകരന് ദേശീതപതാക ഉയര്‍ത്തും. വിവിധ ട്രൂപ്പുകളുടെ സ്വാതന്ത്ര്യദിനപരേഡ് പരിശോധിക്കുന്ന മന്ത്രി പരേഡില്‍ അഭിവാദ്യം സ്വീകരിക്കും.
പോലീസിന്റെയും എക്സൈസിന്റെയും എന്‍സിസി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ്, സ്കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ്, കബ്സ്, ബുള്‍ബുള്‍ എന്നിവയുടെയുമായി 28 പ്ലാറ്റൂണുകളും ഒമ്പത് ബാന്‍ഡ് ട്രൂപ്പുകളും പരേഡില്‍ പങ്കെടുക്കും. പരേഡ് കമാന്‍ഡര്‍ ആര്. ബാലന്റെ നേതൃത്വത്തിലാണ് പരേഡ് നടക്കുക.
മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹരായ ഡെപ്യൂട്ടി കമാന്‍ഡന്റ് കെ. അനിയന്, എഎസ്്ഐ വി.എസ്. സുരേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബി. സുരേഷ് കൃഷ്ണ, വൈ. ഇല്ല്യാസ്, ആര്. മോഹന കുമാര്‍, പി.കെ. അനില്‍കുമാര്‍, പ്രതാപചന്ദ്ര മേനോന്, കെ. കുഞ്ഞുമോന് എന്നിവര്‍ക്ക് ചടങ്ങില്‍ മെഡല്‍ സമ്മാനിക്കും. മികച്ച ട്രൂപ്പുകള്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്യും.
സായുധസേനാ പതാകദിനനിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്ത വിദ്യാഭ്യാസസ്ഥാപനമായ ആലപ്പുഴ എസ്ഡിവി ഇംഗ്ളീഷ് മീഡിയം എച്ച്എസ്എസിനും സര്‍ക്കാര്‍ സ്ഥാപനമായ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിനുമുള്ള ട്രോഫികളും സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: