4.61 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു

Sunday 13 August 2017 9:11 pm IST

ആലപ്പുഴ: പതിമൂവായിരത്തോളം പേരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമേകി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ മത്സ്യഅദാലത്ത്. ഇന്നലെ നടന്ന അദാലത്തില്‍ തീര്‍പ്പായത് 13,838 പരാതികള്‍. എപിഎല്‍ വിഭാഗത്തിലുളള മത്സ്യത്തൊഴിലാളികളെ ബിപിഎല്‍ വിഭാഗത്തിലുള്‍പ്പെടുത്തി റേഷന്‍കാര്‍ഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് 11,733 അപേക്ഷയാണ് ലഭിച്ചത്. കടാശ്വാസവുമായി ബന്ധപ്പെട്ട് ലഭിച്ച 602 അപേക്ഷകളില്‍ 2008 നു മുമ്പുള്ള കടങ്ങളില്‍ സത്വര ആശ്വാസനടപടിക്കായി കടാശ്വാസ കമ്മീഷനു കൈമാറി. ഫിഷറീസ് വകുപ്പ്, റവന്യൂവകുപ്പുകള്‍ക്ക് പരിഗണിക്കേണ്ട 1266 അപേക്ഷ ലഭിച്ചു. മത്സ്യബോര്‍ഡ് 120, മത്സ്യഫെഡ് 117, കടാശ്വാസം 602 എന്നിങ്ങനെയാണ് ലഭിച്ച അപേക്ഷകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.