റാഞ്ചി: നാട്ടിലിറങ്ങി 15 പേരെ കൊലപ്പെടുത്തിയ കാട്ടാനയെ റാഞ്ചിയില്‍ വെടിവെച്ചുകൊന്നു. വഹനാബ് അഫത് അലി ഖാന് എന്ന വേട്ടക്കാരനെ ഹൈദരാബാദില്‍ നിന്ന് വിളിച്ചു വരുത്തിയാണ് ആനയെ കൊന്നത്.
അക്രമാസക്തനായ ആനയെ നിരവധി തവണ മയക്കു വെടിവെച്ച് തളയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാശനഷ്ടങ്ങളും ആളപായങ്ങളും വര്‍ധിച്ചതിനെ തുടര്‍ന്നാണ് വെടിവെച്ച് കൊല്ലാന്‍ തീരുമാനിച്ചതെന്നും ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ എല്‍. ആര്. സിങ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: