കൊടകര: തൃശൂര്‍ ജില്ലാ ആംറസലിങ്ങ് അസോസിയേഷന് കൊടകരയില്‍ നടത്തിയ സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗത്തില്‍ തൃശൂര്‍ ജില്ല ചാമ്പ്യന്മാരായി. എറണാകുളം, കോഴിക്കോട് ജില്ലകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. വനിത വിഭാഗത്തില്‍ ഇടുക്കിയും, ജൂനിയര്‍ ബോയ്സില് എറണാകുളവും ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തില്‍ കോഴിക്കോടിന്റെ അര്‍ജാസ് ടി.പി.യും വനിത വിഭാഗത്തില്‍ ഇടുക്കിയുടെ ജിന്‍സി മോള് സെബാസ്റ്റന്‍ എന്നിവര്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. സമാപന സമ്മേളനത്തില്‍ കേരള ആംറസ്ലിങ്ങ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്, സിഐ കെ. സുമേഷ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. തൃശൂര്‍ ജില്ലാ ആംറസ്ലിങ്ങ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് അഡ്വ. വി. ജോഷി ഫ്രാന്‍സീസ്, സെക്രട്ടറി എം.ഡി. റാഫേല്‍, ജനറല്‍ കണ്‍വീനര്‍ ടി.വി. പ്രജിത്ത്, മീറ്റ് ഡയറക്ടര്‍ സുകുമാരന്‍ കോടിയത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: