ലോക ജൈവ ഇന്ധന ദിനാചരണം ഊര്‍ജ്ജ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കണം: മേയര്‍

Sunday 13 August 2017 10:07 pm IST

കോഴിക്കോട്: ഊര്‍ജ്ജ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രോത്സാപ്പിക്കുന്നതിനൊപ്പം ജൈവ ഇന്ധനങ്ങളുടെ ഉല്പാദന സാദ്ധ്യതകള്‍ കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം പൊതു മേഖലാ എണ്ണ കമ്പനികളും നാഷണല്‍ യുവ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലോകജൈവ ഇന്ധന ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊര്‍ജ്ജ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനായില്ലെങ്കില്‍ വലിയ പ്രതിസന്ധി നേരിടേണ്ടിവരും. സോളാര്‍ ഉള്‍പ്പെടെയുള്ള സാദ്ധ്യതകള്‍ കൂടുതലായി ഉപയോഗപ്പെടുത്തണം. കോര്‍പ്പറേഷന്‍ ഓഫീസില്‍ ഉടന്‍ തന്നെ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി വിവിധ കമ്പനികള്‍ കോര്‍പറേഷനെ സമീപിച്ചിട്ടുണ്ട്. ഇവിടുത്തെ സാദ്ധ്യതകള്‍ കൂടി കണക്കിലെടുത്ത് അനുകൂലമായ പ്രൊജക്റ്റ് നടപ്പാക്കാനാണ് തീരുമാനം. സെന്‍ട്രല്‍ മാര്‍ക്കറ്റിലേതുള്‍പ്പെടെ മാലിന്യ സംസ്‌കരണം വലിയവെല്ലുവിളിയായി മാറുന്ന ഘട്ടത്തില്‍ ഇത്തരം പ്രൊജക്ടുകള്‍ കൂടുതല്‍ സഹായകമാവും- മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടുന്നതിനൊപ്പം തന്നെ ആവശ്യമായ ഊര്‍ജ്ജവും ലഭ്യമാകുമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനൊപ്പം വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന രീതിയിലാകണം ജൈ വ ഇന്ധന ഉല്പാദനമേഖല വിപുലമാക്കപ്പെടേണ്ടതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച നാഷണല്‍ യുവ കോ- ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റ് വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു. കൗണ്‍സിലര്‍ ഷൈമ പൊന്നത്ത്, പി. രഘുനാഥ്, ഭാരത് പെട്രോളിയം ടെറിട്ടറി മാനേജര്‍ ഉമേഷ് കുല്‍ക്കര്‍ണി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എഞ്ചിനീയറിംഗ് ഓഫീസര്‍ മുഹമ്മദ് നദീം, എന്‍വൈ സിഎസ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.എം. രജീഷ്, എന്‍വൈ സിഎസ് കോഴിക്കോട് പ്രസിഡന്റ് അഡ്വ.വി.പി. ശ്രീപത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരവിജയികള്‍ക്കു ള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജോണ്‍ ഇബ്രാഹിം ഇറച്ചിക്കട മാലിന്യത്തില്‍ നിന്നും ജൈവ ഡീസല്‍ ഉല്പാദിപ്പിക്കുന്നതിനെക്കു റിച്ച് വിശദീകരിച്ചു. നൂതന ജൈവ ഇന്ധന ഉല്പാദന രീതികള്‍ കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുത്തി. രാവിലെ ലയണ്‍ സ് ക്ലബ് ഓഫ് കാലിക്കറ്റ് ഡയമണ്ട്‌സുമായി സഹകരിച്ചു റോഡ്‌ഷോയും നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.