കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

Sunday 13 August 2017 10:07 pm IST

ആലുവ: ആലുവ മേഖലയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവ് പൊതികളുമായി മൂന്ന് പേര്‍ പിടിയിലായി. ചൂണ്ടി നവരശ്മി നഗര്‍ മുണ്ടുമാക്കല്‍ സുനില്‍കുമാര്‍ (39), കീഴ്മാട് കീഴ്മാട് കഞ്ഞിരത്തിങ്കല്‍ നെബിന്‍സ് ജോണ്‍സണ്‍ (27), എടത്തല മണലിമുക്ക് ശ്രീനിലയത്തില്‍ രാഗേഷ് (24) എന്നിവരെയാണ് ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ആലുവ ഭാഗങ്ങള്ളില്‍ യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവര്‍. കോയമ്പത്തൂരില്‍ നിന്നും നെബിനാണ് കഞ്ചാവ് കൊണ്ടുവന്നത്. കൗണ്ടര്‍ പാളയത്തുനിന്നാണ് രാഗേഷ് കഞ്ചാവ് വാങ്ങുന്നത്. തൃശ്യൂരില്‍ വില്‍പ്പന നടത്തിയ ശേഷം ബാക്കി കഞ്ചാവ് ആലുവ ഭാഗത്ത് വില്‍പ്പന നടത്തുമ്പോഴാണ് പിടിയിലായത്. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ ആലുവയില്‍ നിരവധി പേര്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായിരുന്നു. നേരത്തെ ഇതരസംസ്ഥാനത്തുനിന്നും കേരളത്തില്‍ ജോലിക്കെത്തിയവരാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.