വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ശ്രമം ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

Sunday 13 August 2017 10:09 pm IST

ബാലുശ്ശേരി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ഫേയ്‌സ് ബുക്കില്‍ മോശമായ പരാമര്‍ശം നടത്തിയ ഡിവൈഎഫ്‌ഐ നേതാവിനെതിരെ ബാലുശ്ശേരി പോലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ തൃക്കുറ്റിശ്ശേരി നോര്‍ത്ത് യുണിറ്റ് സെക്രട്ടറി തൃക്കുറ്റിശ്ശേരി കരുവള്ളിമ്മല്‍ അഞ്ജിത്ത് രാജ് (19)നെതിരെയാണ് മുസ്ലീ ലീഗ് നല്‍കിയ പരാതിയിലാണ് നടപടി. വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചതിനാണ് കേസ്. അഞ്ജിത്ത് രാജ് ഒളിവിലാണ്. നേരത്തെ സംഘപരിവാറിനും മോഹന്‍ജി ഭാഗവതിനും എതിരെയും ഇയാള്‍ മോശമായരീതിയിലുള്ള പോസ്റ്റ് ഫേയ്‌സ് ബുക്കിലിട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.