വനവാസി കോളനിയിലെ ആത്മഹത്യ; നടപടി സ്വീകരിക്കണം: വനവാസി വികാസ കേന്ദ്രം

Sunday 13 August 2017 10:37 pm IST

കോഴിക്കോട്: തിരുവനന്തപുരം ഞാറനീലി വനവാസി കോളനിയിലെ ആത്മഹത്യകളെ കുറിച്ച് അന്വേഷണം നടത്തി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് വനവാസി വികാസ കേന്ദ്രം ആവശ്യപ്പെട്ടു. കോളനിയിലെ വിദ്യാര്‍ത്ഥിനി വീണാ കൃഷ്ണയുടെ മരണം അടക്കം രണ്ടാഴ്ചക്കുള്ളില്‍ ആറ് ആത്മഹത്യകളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. കാര്‍ഷിക നഷ്ടവും തൊഴിലില്ലായ്മയും ഈ ആത്മഹത്യകള്‍ക്ക് കാരണമായിട്ടുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച വനവാസി കല്യാണ്‍ ആശ്രമം ക്ഷേത്രീയ സംഘടനാ കാര്യദര്‍ശി എസ്. എസ്.രാജു സംസ്ഥാന ഭാരവാഹി യോഗത്തില്‍ വിശദീകരിച്ചു. കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് മധുക്കര്‍ ഗോറെ അധ്യക്ഷത വഹിച്ചു. സെപ്തംബര്‍ 15,16,17 തീയതികളില്‍ റായ്പൂരില്‍ ചേരുന്ന അഖിലേന്ത്യ സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് 25 പേര്‍ പങ്കെടുക്കും. അട്ടപ്പാടിയില്‍ നിര്‍മ്മിക്കുന്ന വനവാസി പരിശീലന കേന്ദ്രം ഒക്‌ടോബര്‍ ഒന്നിന് ദേശീയ പ്രസിഡന്റ് ജഗദേവ് ജി ഓറം സമര്‍പ്പണം ചെയ്യും. യോഗത്തില്‍ കെ. കുമാരന്‍, സി.കെ. സുരേഷ് ചന്ദ്രന്‍, പി. ഗംഗാധരന്‍, പി. കൃഷ്ണന്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.