ശ്രദ്ധിക്കാന്‍

Sunday 13 August 2017 10:22 pm IST

  • ന്യൂദല്‍ഹിയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇറിഗേഷന്‍ ആന്റ് പവര്‍ സെപ്റ്റംബര്‍/ഒക്‌ടോബര്‍ മാസത്തിലാരംഭിക്കുന്ന പിജി ഡിപ്ലോമ ഇന്‍ തെര്‍മല്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിംഗ്, ട്രാന്‍സ്മിഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം, പോസ്റ്റ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിക്കല്‍ സിസ്റ്റംസ് കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ആഗസ്റ്റ് 25 വരെ. ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/പവര്‍ എന്‍ജിനീയറിംഗ് മുതലായ ബ്രാഞ്ചുകളില്‍ ബിടെക്/ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. www.cbip.org.
  • ഏഴിമല നാവിക അക്കാദമിയില്‍ എക്‌സിക്യൂട്ടീവ്, ടെക്‌നിക്കല്‍ ബ്രാഞ്ചുകളില്‍ 2018 ജൂലൈയിലാരംഭിക്കുന്ന കോഴ്‌സുകളില്‍ എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്ക് പ്രവേശനം നേടാം. ജനറല്‍ സര്‍വ്വീസ്/ഹൈഡ്രോഗ്രാഫി/നേവല്‍ ആര്‍ക്കിടെക്ചര്‍ വിഭാഗങ്ങളിലാണ് പരിശീലനം. തുടര്‍ന്ന് സബ് ലെഫ്റ്റനന്റ് പദവിയില്‍ ഓഫീസറായി ജോലി ലഭിക്കും. ബിഇ/ബിടെക് 60 % മാര്‍ക്കില്‍ കുറയാതെ വേണം. അപേക്ഷ ഓണ്‍ലൈനായി ആഗസ്റ്റ് 25 h-sc-.- www.joinindiannavy.gov.in
  • വ്യോമസേനയില്‍ ഫ്‌ളൈയിംഗ്, മെറ്റിയോറോളജി (ഗ്രൗണ്ട് ഡ്യൂട്ടി) വിഭാഗങ്ങൡ കമ്മീഷന്‍ഡ് ഓഫീസറാകാന്‍ അവസരം. എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രി, മെറ്റിയോറോളജി ബ്രാഞ്ചുകളിലായി 2018 ജൂലൈയിലാരംഭിക്കുന്ന കോഴ്‌സുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 60 % മാര്‍ക്കില്‍ കുറയാത്ത ബിഇ/ബിടെക്കാര്‍ക്കും 50 % മാര്‍ക്കില്‍ കുറയാത്ത ശാസ്ത്രവിഷയങ്ങളിലെ മാസ്‌റ്റേഴ്‌സ് ഡിഗ്രിക്കാര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി ആഗസ്റ്റ് 31 വരെ. www.careerairforce.nic.in.
  • ഐഐഎം-ക്യാറ്റ് നവംബര്‍ 26 ന് ദേശീയതലത്തില്‍ നടക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദക്കാര്‍ക്ക് പങ്കെടുക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 20 വരെ. www.iimcat.ac.in.
  • കൊച്ചിന്‍ഷിപ്പ്‌യാര്‍ഡില്‍ അപ്രന്റീസാവാം. ഗ്രാജുവേറ്റ് അപ്രന്റീസ് വിഭാഗത്തില്‍ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ്, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ഐടി, സേഫ്റ്റി, മറൈന്‍, നേവല്‍ ആര്‍ക്കിടെക്ചര്‍, ഷിപ്പ്ബില്‍ഡിംഗ് ബ്രാഞ്ചുകളിലും ടെക്‌നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റീസ് വിഭാഗത്തില്‍ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, കമ്പ്യൂട്ടര്‍, കമേര്‍ഷ്യല്‍ പ്രാക്ടീസ് ബ്രാഞ്ചുകളിലുമാണ് അവസരമുള്ളത്. നാഷണല്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്‌കീം പ്രകാരം ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ ഓണ്‍ലൈനായി ആഗസ്റ്റ് 31 വരെ. www.cochinshipya rd.com (കരിയര്‍ പേജ്).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.