പേരാമ്പ്ര : പൈതോത്ത് ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് കവര്‍ച്ച നടത്തുകയും സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കതക് കുത്തിതുറന്ന് കവര്‍ച്ച ശ്രമവുമുണ്ടായി. പൈതോത്ത് താനിക്കണ്ടി റോഡില്‍ കേളന് മുക്കില്‍ സ്ഥാപിച്ച പുറയന്‍ കോട് മഹാശിവക്ഷേത്രത്തിന്റെ ദണ്ഡാരം കുത്തിതുറന്നാണ് പണം കവര്‍ന്നത്. ഇതിനു സമീപമുള്ള നസ്റില്‍ ഹൗസില്‍ യൂസഫിന്റെ വീട്ടിലും മോഷണശ്രമം നടന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ട് കുത്തി തുറക്കാന്‍ ശ്രമം നടന്നു. താഴ് അടിച്ച് പൊട്ടിച്ച നിലയിലും പുറകുവശത്തെ ഗ്രില്‍സ് തുറന്ന നിലയിലുമായിരുന്നു. മോഷ്ടാക്കള്‍ക്ക് വീട്ടിനകത്തു കടക്കാന്‍ കഴിഞ്ഞില്ല. വീട്ടിലുണ്ടായിരുന്നവര്‍ ഇന്നലെ ബന്ധുവീട്ടില്‍ വിവാഹത്തിന് പോയതിനാല്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: