രാമപുരം: നാലമ്പല ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തില്‍ തപാല്‍ വകുപ്പ് പ്രത്യേക കൗണ്ടര്‍ തുറന്നു.
ഇവിടെ നിന്നും സ്വന്തം ഫോട്ടോ പതിച്ച അഞ്ചുരൂപ മൂല്യമുള്ള തപാല്‍ സ്റ്റാമ്പുകള്‍ അപ്പോള്‍ തന്നെ പ്രിന്റ് ചെയ്തു നല്‍കും.
സേവിങ്ങ്സ് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. തപാല്‍ വകുപ്പ് ദേശീയ തലത്തില്‍ നടത്തുന്ന കത്തെഴുത്ത് മത്സരത്തില്‍ പങ്കെടുക്കുന്നതിനും സൗകര്യം ചെയ്തിട്ടുണ്ട്.
കൗണ്ടറില്‍ നിന്നും ലഭിക്കുന്ന ഇന്‍ലന്‍ഡില്‍ ‘ഗാന്ധിജി അങ്ങ് എനിക്ക് പ്രചോദനമാകുന്നു’ എന്ന വിഷയത്തെ ആസ്പദമാക്കി കത്തെഴുതി കൗണ്ടറില്‍ സ്ഥാപിച്ചിട്ടുള്ള തപാല്‍ പെട്ടിയില്‍ നിക്ഷേപിക്കണം. സംസ്ഥാന തലത്തില്‍ 25000, 10000 രൂപക്രമത്തിലും ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കും. ഋഷികേശില്‍ നിന്നുള്ള ഗംഗാജലവും കൗണ്ടറില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: