കാഞ്ഞിരപ്പള്ളി: പൊന്‍കുന്നം -വിഴിക്കിത്തോട് -എരുമേലി റോഡ് വികസനത്തിന് കേന്ദ്രസര്‍ക്കാരില്‍ എട്ടു കോടി രൂപ അനുവദിച്ചു. ബിജെപി കേന്ദ്ര നിര്‍വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര റോഡ് വികസനവകുപ്പ് മന്ത്രിക്ക് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. റോഡിലെ അപകടകരമായ വളവുകള്‍ നിവര്‍ത്തുന്നതിനും, കുറുവാമുഴിയിലെ പുറമ്പോക്ക് ഒഴിപ്പിച്ച് അവിടെ തീര്‍ഥാടകര്‍ക്ക് കുളിക്കുന്നതിനും വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നതിനുമാണ് തുക അനുവദിച്ചത്.
കേന്ദ്രസര്‍ക്കാരിനെയും റോഡിന് തുക അനുവദിപ്പിക്കാന്‍ മുന്‍കൈയെടുത്ത അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ബിജെപി വിഴിക്കിത്തോട് മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു. പ്രസിഡന്റ് പി. കെ. ശശീന്ദ്രന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി. മോഹനന്, സെക്രട്ടറി എം. എസ്. മോഹന്‍, മിഥുല്‍ എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: