പാലാ: കുടുംബ ബന്ധങ്ങളും പെരുമാറ്റ സംഹിതകളും മികവുറ്റതാക്കാന്‍ രാമായണം മനസ്സിലാക്കുന്നതിലൂടെ സാധിക്കുമെന്ന് എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം മലനാട് കെ.എന്‍. തങ്കപ്പന് പറഞ്ഞു. ഹിന്ദു സമൂഹത്തിന് ഇല്ലാതെ പോയത് പെരുമാറ്റച്ചട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ അഖിലകുടുംബ രാമായണ പാരായണ സമര്‍പ്പണ വഴിപാടിനോടനുബന്ധിച്ച് നടന്നുവന്ന രവിവാര രാമായണ സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.പി. ചന്ദ്രന്‍നായര്‍ അധ്യക്ഷനായി. വിവിധ വിഷയങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് മായാ ബി. നായര്‍, ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡി. ശുഭലന്‍, എന്‍.എസ്.എസ്. വനിതാസമാജം മീനച്ചില്‍ യൂണിയന് പ്രസിഡന്റ് സരസ്വതിയമ്മ ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ , വിജയകുമാര്‍ ചിറയ്ക്കല്‍, പി.എസ്. ശശിധരന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: