മണ്ണാര്‍ക്കാട് : ആര്‍എസ്എസ് പ്രചാരകനായ പി.സി. സുന്ദരന്‍(38) അന്തരിച്ചു. മണ്ണാര്‍ക്കാട് പുല്ലിശ്ശേരി ഇന്ദ്രപുരം പരിയാനി കോളനി വെളുത്തിര അക്കമ്മ ദമ്പതികളുടെ മകനാണ്. 2005 മുതല്‍ ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കുഴല്‍മന്ദം, കല്‍പ്പറ്റ, ബാലുശ്ശേരി എന്നിവിടങ്ങളില്‍ താലൂക്ക് പ്രചാരകനായും വയനാട്, കോഴിക്കോട് ഗ്രാമജില്ല എന്നിവിടങ്ങളില്‍ ജില്ലാ പ്രചാരകനായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി അസുഖബാധിതനായി തിരുവനന്തപുരത്ത് ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു.
സഹോദരങ്ങള്‍ : രാമകൃഷ്ണന്, മണികണ്ഠന്, ഉണ്ണികൃഷ്ണന്, ഉണ്ണിക്കുട്ടന്.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്.ശശിധരന്, പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, എ.എം.കൃഷ്ണന്, വി. ഉണ്ണികൃഷ്ണന്, പ്രസാദ്ബാബു, ദാമോദരന്‍, മുകുന്ദന്, എം.കെ.സുഭാഷ്, കു.വെ. സുരേഷ്ബാബു, മുരളീകൃഷ്ണന്, രന്ദീപ് തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഭൗതികശരീരം പള്ളിക്കുറുപ്പ് സാമുദായിക ശ്മശാനത്തില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: