തിരുവനന്തപുരം: മാധ്യമ രംഗത്ത് പക്ഷംചേരലും അഴിമതിയും കൂടി വരുന്നെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ടി.ജെ.എസ് ജോര്‍ജ് പറഞ്ഞു. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ കേസരി മാധ്യമ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്ഡ് ന്യൂസ് വ്യാപകമാകുകയാണ്. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കലും പ്രസിദ്ധീകരിക്കാതിരിക്കലും പെയ്ഡ് ന്യൂസില്‍ ഉള്‍പ്പെടും. തിന്മകള് മാധ്യമങ്ങളെ വിഴുങ്ങുമ്പോള്‍ അഴിമതിയുണ്ടാകുന്നു. പോലീസും രാഷ്ട്രീയക്കാരും മാധ്യമ മേഖലയില്‍ ഇടപെടുന്നത് സൂക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
50, 000 രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്ന അവാര്‍ഡ് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിച്ചു.
കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് പ്രസിഡന്റ് സി. റഹിം ആധ്യക്ഷം വഹിച്ചു. ശശി തരൂര്‍ എം.പി, മാധ്യമ പ്രവര്‍ത്തകരായ എം.ജി. രാധാകൃഷ്ണന്, ഗൗരിദാസന്‍ നായര്‍, കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ട്രഷറര്‍ പി. ശ്രീകുമാര്‍, രവീന്ദ്രന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: