കാസര്‍കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നത് സംബന്ധിച്ച് ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് നല്കിയ കേസില്‍ സമന്‍സ് കൈപ്പറ്റാത്ത വോട്ടര്‍മാരെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എന്‍ഐഎയ്ക്ക് പരാതി നല്കി.
ഹൈക്കോടതി അയച്ച സമന്‍സുകളില്‍ 76ലധികം കൈപ്പറ്റിയിട്ടില്ല. ഈ വോട്ടര്‍മാരെ കുറിച്ച് എന്‍ഐഎ അന്വേഷണം നടത്തമെന്നാവശ്യപ്പെട്ടാണ് യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ വിജയ് റൈ പരാതി നല്‍കിയിരിക്കുന്നത്.
ഹൈക്കോടതി മെസഞ്ചര്‍ സമന്‍സുമായി വീടുകളിലെത്തുമ്പോള്‍ വോട്ടര്‍മാരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന മറുപടിയാണ് പലപ്പോഴും ലഭിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. വീട്ടുകാരുമായി ബന്ധമില്ലെന്ന് പറയുന്ന വോട്ടര്‍മാരെ കുറിച്ച് അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
89 വോട്ടുകള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന് പരാജയപ്പെട്ടത്. 259 കളളവോട്ടുകള്‍ നടന്നുവെന്നാണ് ഹൈക്കോടതിയില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: