ആലപ്പുഴ: കയര്‍ മേഖലയുടെ സമഗ്ര പുന രുദ്ധാരണത്തിനായി രണ്ടാം കയര്‍ പുനസംഘടനാ പദ്ധതി ഉടന്‍ തയ്യാറാക്കുമെന്ന് മന്ത്രി തോമസ് ഐസക്. കയര്‍ വികസന വകുപ്പ് ധനസഹായ വിതരണമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന തൊണ്ടിന്റെ മൂന്നിലൊന്ന് ചകിരിയാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കി. കുടുംബശ്രീ വഴി ഇതു നടപ്പാക്കും. സംസ്ഥാനത്തുടനീളം ചകിരി ഉല്‍പ്പാദിപ്പിക്കാന്‍ 1,000 മില്ലുകള്‍ സ്ഥാപിക്കും.
മൂന്നു വര്‍ഷം കൊണ്ട് 400 കയര്‍സംഘങ്ങളെ പുനരുദ്ധരിക്കും. കയര്‍സംഘങ്ങള്‍ ഉല്പാദിപ്പിക്കുന്ന കയര്‍ കയര്‍ഫെഡ് സംഭരിക്കും, പണം ഉടന്‍ നല്‍കും. കയര്‍ ഉല്പന്നങ്ങളുടെ വില്പനയ്ക്കായി കമ്പനി രൂപീകരിക്കുമെന്നും 500 ഔട്ട്ലെറ്റുകള് രാജ്യത്തുടനീളം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. കയര്‍ അപ്പെക്സ് ബോഡി വൈസ് ചെയര്മാന് ആനത്തലവട്ടം ആനന്ദന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: