ന്യൂദല്‍ഹി: യാത്ര വഴിയിലെ രണ്ട് പാലങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് കൈലാസ്-മാനസരോവര്‍ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മാന്ഗടി, ഷിമോഗ എന്നിവടങ്ങളിലെ പാലങ്ങളാണ് തകര്‍ന്നത്. അയിലാഗാഡിലെ റോഡിലെ തടസവും കാലി നദിയിലെ ജലനിരപ്പ് ഉയര്‍ന്നതും യാത്ര നിര്‍ത്തിവെക്കുന്നതിന് കാരണമായി.
ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നാഥുല ചുരം വഴിയുള്ള കൈലാസ്-മാനസരോവര്‍ യാത്രക്ക് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തുയിരുന്നു. 2015ലാണ് നാഥുല ചുരം വഴിയുള്ള കൈലാസ്-മാനസരോവര്‍ യാത്രക്ക് തുടക്കമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: