തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം. തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പോലീസ് പരിശോധനകള്‍ തുടങ്ങി. നാളെ 8.30ന് സെന്‍ട്രല്‍ സ്റ്റേഡയത്തില്‍ മുഖ്യമന്ത്രി പതാക ഉയര്‍ത്തും.
സ്റ്റേഡിയത്തിന്റെ പരിസരത്ത് ഇന്ന മുതല്‍ വാഹന പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. സ്വാതന്ത്രദിനാഘോഷങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെയും ഇന്റലിജന്‍സും നേരത്തെ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
നാളെ രാവിലെ ഗതാഗത നിയന്ത്രണവുമുണ്ടാകും. 24 പ്ലാറ്റൂണികള് പങ്കെടുക്കുന്ന പരേഡില്‍ കര്‍ണാടക പോലീസും പങ്കെടുക്കുന്നുണ്ട്. രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: